BJP

ഡല്‍ഹിയിൽ ബിജെപിക്കാര്‍ക്കെതിരെ കേസെടുക്കാന്‍ എന്താണ് തടസ്സം; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയെ കലാപത്തിലേക്ക് നയിക്കാന്‍ കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസ് ഇതുവരെ കേസെടുക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്. കേസ് അനന്തമായി നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി…


നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങള്‍ ഒഴിവാക്കാനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും മോദി വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളാണ് ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇതേപ്പറ്റിയുള്ള വിവരങ്ങള്‍…


ക്യാന്‍സറിന് മാത്രമല്ല, കൊറോണയ്ക്കും ചാണകം മരുന്ന് ആണെന്ന് ബി.ജെ.പി എം.എല്‍.എ നിയമസഭയിൽ

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചാണകത്തിന് ശേഷിയുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ നിയമസഭയിൽ. ക്യാന്‍സറിനെ മാത്രമല്ല കൊറോണയെ പ്രതിരോധിക്കാനും ചാണകത്തിന് ശേഷിയുണ്ടെന്നാണ് ബി.ജെ.പി എം.എല്‍.എയുടെ അവകാശവാദം. അസമിലെ ബി.ജെ.പി എം.എല്‍.എയാണ് സുമന്‍. ചാണകം, ഗോമൂത്രം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോള്‍ പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍…


കൊല്‍ക്കത്തയിലെ ഗോലി മാരോ മുദ്രാവാക്യം; ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളില്‍ നടത്തിയ പൊതുയോഗത്തിനിടയില്‍ ഗോലി മാരോ മുദ്രാവ്യം വിളിച്ച മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് ഐ പി സി 505, 506, 34, 153 അ എന്നീ…


‘ഗോലി മാരോ… സാലോം കോ’; അമിത് ഷായുടെ റാലിയില്‍ വീണ്ടും വിദ്വേഷ മുദ്രാവക്യം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും ‘ഗോലി മാരോ’ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം. ഞായറാഴ്ച, അമിത് ഷായുടെ റാലി നടന്ന കൊല്‍ക്കത്തയിലെ ഷാഹിദ് മിനാര്‍ മൈതാനത്തേക്ക് ബിജെപി കൊടികളുമായി പോയവരാണ് വിവാദമായ മുദ്രാവാക്യം മുഴക്കിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വിഡിയോ…


ഡല്‍ഹിയിലെ വംശഹത്യ: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു; മരണ സംഖ്യ 45 ആയി

ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശത്തുനിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മൂന്ന് ദിവസം നീണ്ടുനിന്ന ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഒരു മൃതദേഹം ഗോകുല്‍പുരി പോലീസ് സ്‌റ്റേഷനു സമീപത്തുനിന്നും മറ്റൊന്ന് അഴുക്കുചാലില്‍നിന്നും മൂന്നാമത്തെ മൃതദേഹം കനാലില്‍നിന്നുമാണ് കണ്ടെത്തിയത്. 250ഓളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്….


ബാബരി മസ്ജിദ് മോഡലിൽ ഒരുവിഭാഗത്തെ വെറുപ്പിന്റെ ആയുധമണിയിച്ച് നിര്‍ത്താന്‍ ഈ നിയമം

പി.പി. സുമനൻ ഡല്‍ഹിയില്‍ അരങ്ങേറിയത് ഫാസിസ്റ്റ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വംശീയ കലാപം ആയിരുന്നു. അത് രണ്ട് വിഭാഗങ്ങള്‍ മുഖാമുഖം നിന്ന് പോര്‍വിളി നടത്തിയുള്ള കലാപമായിരുന്നില്ല. ഫാസിസ്റ്റുകള്‍ ഏകപക്ഷീയമായി സമരമുഖത്തുള്ളവരെയും അവരുടെ വംശത്തെയും ഉന്‍മൂലനം ചെയ്യാന്‍ വേണ്ടി നടത്തിയ ആക്രമണം തന്നെയായിരുന്നു. അതിനെ ആ രീതിയിൽ തന്നെ കാണാതെ…


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബിന്ദു അമ്മിണി കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് മാനാഞ്ചിറ സ്​ക്വയറിന്​ സമീപം പ്രതിഷേധിച്ച ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തി​ന്റെ ഭാഗമായി നടത്തിയ ബക്കറ്റ്​ പിരിവ് ചോദ്യം ചെയ്​ത്​ ബിജെപി പ്രവർത്തകരായ രണ്ട്​ യുവാക്കൾ തർക്കമുണ്ടാക്കിയതിനെ തുടർന്ന് ആയിരുന്നു അറസ്റ്റ്. ശനിയാഴ്​ച വൈകുന്നേരം ഏഴരയോടെയാണ്​ സംഭവം. സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന്…


കേരളത്തിൽ NPR നടപ്പാക്കും?

പ്രൊഫ: പിജെ ജെയിംസ് 2020 ഏപ്രിൽ 15 മുതൽ മേയ് 29 വരെ നടക്കുന്ന സെൻസസിനൊപ്പം ആ കൃത്യത്തിലേർപ്പെടുന്ന സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥർ തന്നെ NPR പൂർത്തീകരിച്ചിരിക്കുമെന്ന രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മീഷണർ വിവേക് ജോഷിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നു ! (വിശദവിവരങ്ങൾക്ക് ഇതോടൊപ്പം ചേർത്തിട്ടുള്ളഹിന്ദു , കേരള…


രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ വിചാരണ നേരിടണം; കെജ്രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷനും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ അടക്കമുള്ളവരെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. 2016 ല്‍ ജെ .എന്‍.യു വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം…