CAA

ഡൽഹിയിലെ അക്രമം വേദനാജനകം; സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരമൊരുക്കണം: യു എന്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 29 പേര്‍ മരിക്കാനിടയായ അക്രമ സംഭവം ദുഃഖകരവും വേദനാജനകവുമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അക്രമങ്ങള്‍ ഒഴിവാക്കുകയും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കുകയും വേണം. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ 29 പേര്‍ മരിച്ചതിനു പുറമെ, നിരവധി പേരെ കാണാതായിട്ടുണ്ട്….


‘സി എ എ ഇന്ത്യയുടെ ആഭ്യന്തര കാര്യം’; ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് മടങ്ങി

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പത്‌നി മെലനിയയും മടങ്ങി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിനു ശേഷമാണ് ഇരുവരും യുഎസിലേക്കു മടങ്ങിയത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര…


വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാൽ ആകുന്നതാണെന്ന് കെ.ആര്‍ മീര

ഇന്നത്തെ സാഹചര്യത്തില്‍ തമിഴ് നടന്‍ വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ​ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ”ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി….


ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കൂവെന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടുള്ള രശ്മി ബാഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…


എന്ത് സമ്മർദ്ദമുണ്ടായാലും പൗരത്വ നിയമം പിന്‍വലിക്കില്ല: പ്രധാനമന്ത്രി മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഏറെ സമ്മര്‍ദമുണ്ടായിട്ടും പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ഉറച്ച് നില്‍ക്കുന്നു. സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം….


ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ തന്ത്രങ്ങളും വിലയിരുത്തലും പാളിയെന്ന് അമിത് ഷാ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിലയിരുത്തലുകളും കണക്ക് കൂട്ടലും തെറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോലി മാരോ, ഇന്തോ- പാക് മാച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ബി ജെ പി ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഇത്തരം വിദ്വേഷ പ്രപചാരണങ്ങള്‍ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ്…


വര്‍ഗീകരണത്തിന്റെ യുക്തി മതം മാത്രമാകുമ്പോള്‍ അത് മതവിവേചനമായി മാറുന്നു

പി.പി.സുമനൻ മോദി സര്‍ക്കാറിന്റെ ആദിവാസി, ന്യൂനപക്ഷ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 2015ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയ പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനും എഴുത്തുകാരനും രാജ്യത്താദ്യമായി ഭാഷാ സര്‍വേ നടത്തുന്നതിന് നേതൃത്വം വഹിച്ചയാളുമായ ഗണേശ് എന്‍ ദേവി പൗരത്വ ഭേദഗതി നിയമത്തിലെ വംശീയത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…


‘അടിയന്തരമായി പൗരത്വ ഭേദഗതി നിയമം നിരുപാധികം പിൻവലിക്കുക’: ഗോവ ആർച്ച് ബിഷപ്പ്

പൗരത്വ ഭേദഗതി നിയമം (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ അടിയന്തരമായി റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെരാവോ ആവശ്യപ്പെട്ടു. ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.പനാജിയിൽ നടക്കുന്ന പരിപാടിയിലേക്ക് ആർ.എസ്.എസ് ബിഷപ്പിനെ ക്ഷണിച്ചതിനു…


CAA പ്രതിഷേധം: കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയിൽ അനുവദിക്കണമോയെന്ന് മോദി രാജ്യസഭയിൽ

പൗരത്വ നിയമവുായി ബന്ധപ്പെട്ട സമരങ്ങളില്‍ ഏസ് ഡി പി ഐ നടത്തുന്ന ഇടപെടലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ പ്രതിഷേധത്തില്‍ തീവ്രസംഘടനകള്‍ നുഴുഞ്ഞുകയറിയതായി കേരള മുഖ്യമന്ത്രി പറഞ്ഞെന്നും കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയിലും മറ്റിടങ്ങളിലും അനുവദിക്കണമോയെന്നും മോദി ചോദിച്ചു. രാജ്യസഭയിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍….


മത വിദ്വേഷ പ്രസംഗം: ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ പോലീസിൽ പരാതി

പ്രസംഗത്തിനിടയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കാപ്പിപ്പൊടി അച്ചനെതിരെ (ഫാ. ജോസഫ് പുത്തന്‍പുരക്കൽ) പോലീസിൽ പരാതി. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് പരാതി. പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദാണ് പരാതി നല്‍കിയിരിക്കുന്നത്. മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ച്‌ പ്രസംഗത്തിൻറെ വീഡിയോ സഹിതമാണ് തന്‍വീർ പരാതി…