Chandrashekhar Azad

ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന് കാന്‍ഷി റാമിന്റെ ജന്മദിനത്തില്‍

ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനം മാര്‍ച്ച് 15ന് നടക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികമാണ് മാര്‍ച്ച് 15. ബി.എസ്.പി വിട്ട നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ആസാദ് പറഞ്ഞു. ബി.എസ്.പി മുന്‍ എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും…


നാളെ ഭാരത് ബന്ദ്; രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെ കേരളത്തില്‍ ഹര്‍ത്താല്‍

നാളെ ഭാരത് ബന്ദ്. സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായി…


ജാമ്യ വ്യവസ്ഥകളില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാന്‍ കോടതി അനുമതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചപ്പോള്‍ വെച്ച കര്‍ശന വ്യവസ്ഥകളില്‍ ഉപാധികളോടെ ഇളവ് നല്‍കി ഡല്‍ഹി കോടതി. നാലാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് കടക്കരുതെന്ന ജാമ്യ വ്യവസ്ഥകള്‍ക്കാണ് ഇളവ് നല്‍കിയത്. ഡിസിപിയെ മുന്‍കൂട്ടി അറിയിച്ച് ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹിയിലോ സഹാറന്‍പൂരിലോ അല്ല ഉള്ളതെങ്കില്‍…


ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാ മസ്ജിദില്‍; പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച ഉച്ചക്ക് വീണ്ടും ഡല്‍ഹി ജുമാ മസ്ജിദിലെത്തി. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചതിന് ഡിസംബര്‍ 20നാണ് ആസാദ് അറസ്റ്റിലായത്. ആയിരങ്ങളാണ് ഇന്ന് ആസാദിനെ വരവേറ്റത്. കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ…


നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? പ്രോസിക്യൂട്ടറെ നിറുത്തി പൊരിച്ച് കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പോലീസ് അറസ്റ്റു ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് പരിഗണനക്കെടുത്തു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ, പ്രോസിക്യൂഷനെ ജഡ്ജി ഡോ. കാമിനി ലോ രൂക്ഷമായി വിമര്‍ശിച്ചു. ചില പോസ്റ്റുകള്‍ വഴി സാമൂഹിക മാധ്യമത്തിലൂടെ…


ചന്ദ്രശേഖര്‍ ആസാദിന് മതിയായ ചികിത്സ ലഭിക്കുന്നില്ല; ഹൃദയാഘാതത്തിന് സാധ്യതയെന്നും ഡോക്ടര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് റിമാന്റില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ചന്ദ്രശേഖര്‍ ആസാദിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന് ഇദ്ദേഹത്തിന്റെ ഡോക്ടറായ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വീറ്റ്…


ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആർമിയുടെ മാർച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൻറെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. കൈകൾ കെട്ടിവച്ചാണ് പ്രതിഷേധക്കാർ മാർച്ച് സംഘടിപ്പിച്ചത്. ജോർബാഗിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ചന്ദ്രശേഖറെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീം…


ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിൻറെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പൗരത്വ നിയമഭേദഗതിക്കെതിരെ കൂറ്റന്‍ പ്രതിഷേധം നയിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ആസാദ് സമര്‍പ്പിച്ച ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് ഡല്‍ഹി തീസ് ഹസാരി കോടതി റിമാന്‍ഡ് ചെയ്തത്. ഡല്‍ഹി ജമാ മസ്ജിദിനില്‍ നിന്ന് ജന്ദര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനെത്തിയ…