Chandrayan

ചന്ദ്രയാൻ 2: വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഐഎസ്ആർഒ

ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. ചന്ദ്രയാന്റെ ഓർബിറ്റർ അയച്ച ചിത്രങ്ങളിൽ നിന്നുമാണ് ലാൻഡർ ചന്ദ്രോപരിതലത്തിലുണ്ടെന്ന നിഗമനത്തിൽ ഐഎസ്ആർഒ എത്തിയത്. എന്നാൽ ആശയവിനിമയം പുനഃസ്ഥാപിച്ചിട്ടില്ല. ഇതിനായുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കി. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ…


‘ഗഗന്‍യാന്‍’ ദൗത്യം മുടങ്ങില്ല; മനുഷ്യനെ ചന്ദ്രനിൽ ഇറക്കും: ഐ എസ് ആര്‍ ഒ

ചന്ദ്രയാന്‍ രണ്ടിനെ ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമത്തില്‍ നേരിട്ട ചെറിയ തിരിച്ചടി ഭാവി പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഐ എസ് ആര്‍ ഒ. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുക ലക്ഷ്യമിട്ടുള്ള ‘ഗഗന്‍യാന്‍’ ദൗത്യവും മറ്റ് സാറ്റലൈറ്റ് ദൗത്യങ്ങളും മുടക്കമില്ലാതെ മുന്നോട്ടു പോകും. 2022ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്. ചന്ദ്രയാന്റെതും ഗഗന്‍യാനിന്റെതും…


‘നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു’ ഐഎസ്ആര്‍ഒ യെ പ്രശംസിച്ച് നാസ

വാഷിങ്ടണ്‍: ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഐഎസ്ആര്‍ഒയുടെ നേട്ടങ്ങള്‍ പ്രചോദനം നല്‍കുന്നതെന്നാണെന്ന് നാസ ട്വീറ്റ് ചെയ്തു. ‘ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങള്‍ക്ക്…


ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്. 100 കിലോമീ​റ്റര്‍ വൃത്താകൃതിയിലുള്ള…


ചന്ദ്രയാന്റെ സ്ഥിതിയിലായി: ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും പുറത്ത്

ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും ചന്ദ്രയാൻ 2 ൻറെ സ്ഥിതിയിലായിരിക്കുകയാണിപ്പോൾ. ചിലപ്പോൾ ശരിയാകുമായിരിക്കും എന്ന പ്രതീക്ഷയോടെ. കഴിഞ്ഞ മാസം അസമില്‍ പുറത്തിറക്കിയ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍നിന്നും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനും കുടുംബവും പുറത്ത്. അസമില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമിയും കുടുംബവും ആഗസ്റ്റ് 31…


ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ ചാന്ദ്രയാന്‍ 2 ദൗത്യം പാളി; സിഗ്നല്‍കാത്ത് ഐ എസ് ആര്‍ ഒ

ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ ചാന്ദ്രയാന്‍ 2 ദൗത്യം പാളി. ചന്ദന്റെ 2.1 കിലോ മീറ്റര്‍ അകലെ വച്ച് ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയ വിനിമയം നഷ്ടമാവുകയായിരുന്നു.വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന മുഹൂര്‍ത്തത്തിനായി ശാസ്ത്രലോകത്തിനൊപ്പം രാജ്യത്തെ 130 കോടി വരുന്ന ജനങ്ങളും തുടിക്കുന്ന ഹൃദയവുമായി കാത്തിരുന്നെങ്കിലും…


പിഴവുകള്‍ പരിഹരിച്ചു; ചന്ദ്രയാന്‍ 2 വിക്ഷേപണം തിങ്കളാഴ്ച 2.43ന്; കൗണ്ട് ഡൗണ്‍ തുടങ്ങി

ചന്ദ്രയാന്‍ 2-ന്റെ കൗണ്ട് ഡൗണ്‍ ഐ.എസ്.ആര്‍.ഒയില്‍ തുടങ്ങി. 20 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ വൈകുന്നേരം 6.43നാണ് തുടങ്ങിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.34ന് ചന്ദ്രയാന്‍ വിക്ഷേപിക്കും. ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ആദ്യ ശ്രമത്തില്‍ ഉണ്ടായ സാങ്കേതിക പിഴവുകള്‍ പരിഹരിച്ചുകഴിഞ്ഞുവെന്നും ഐ.എസ്.ആര്‍.ഒ മേധാവി കെ. ശിവന്‍…