college issue

കോപ്പിയടി തടയാൻ തലയിൽ കാർഡ് ബോർഡ് പെട്ടിധരിപ്പിച്ച കോളേജ് അടച്ചു പൂട്ടാൻ ഉത്തരവ്

കോപ്പിയടി തടയുന്നതിന് വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ഡ് ബോര്‍ഡ് ധരിപ്പിച്ച്‌ പരീക്ഷയെഴുതിപ്പിച്ച ബാംഗ്ലൂര്‍ ഹാവേരി ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളേജ് അടച്ചു പൂട്ടാന്‍ കളക്ടർ ഉത്തരവിട്ടു. അടുത്ത അധ്യായന വര്‍ഷം മുതല്‍ കോളേജ് അടച്ചു പൂട്ടാനാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്. നിലവില്‍ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കും….


ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു

ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. യു.പി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് നടപടി. പഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറാതിരിക്കാനാണ് നടപടിയെന്ന് വകുപ്പിന്റെ വിശദീകരണം. സര്‍കലാശാല ക്യാമ്പസുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ വ്യാഴാഴ്ച പുറത്തിറക്കി. സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്….