Congress

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ (73)അന്തരിച്ചു. 2001ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരന്‍ ഏറെക്കാലമായി സിവില്‍ സ്‌റ്റേഷന് സമീപത്തെ രാജീവം…


വി.എസ് ശിവകുമാറിന്റെ വീട്ടിൽനിന്ന് ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ പിടിച്ചെന്ന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഭൂമിയിടപാടുകളുടേതടക്കം സുപ്രധാന രേഖകൾ പിടിച്ചതായി വിജിലൻസ്. ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷമേ അനധികൃതമാണോ എന്നു വ്യക്തമാക്കാനാവൂ. ശിവകുമാറിനൊപ്പം എഫ്.ഐ.ആറിൽ പ്രതിചേർത്ത നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ…


കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടണമെങ്കില്‍ ശൈലിയും നേതൃ കാഴ്ചപ്പാടും മാറണം: ജയറാം രമേശ്

കോണ്‍ഗ്രസ് വീണ്ടും രാജ്യത്ത് ശക്തിപ്പെടണമെങ്കില്‍ വലിയ ഒരു മാറ്റത്തിന് തയ്യാറാകണമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പാര്‍ട്ടിയുടെ ശൈലിയും നേതൃത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമെല്ലാം മാറണം. പ്രാദേശിക തലത്തിലുള്ള നേതാക്കളെ ശാക്തീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. അവര്‍ക്ക് സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ…


‘കെട്ടിപ്പിടിക്കൂ വെറുക്കാതിരിക്കൂ’: ഹാപ്പി ഹഗ് ഡേ; മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍ ഗാന്ധി

ഫെബ്രുവരി രണ്ടാം വരം പ്രണയിക്കുന്നവരുടെ ദിവസങ്ങളാണല്ലോ.ഏപ്രില്‍ ഏഴ് മുതല്‍ 14 വരെ പലപല ദിനങ്ങളായി ആഘോഷിക്കുന്നുണ്ടെങ്കിലും വാലന്റ്റൈന്‍സ് ഡേ ആണ് എല്ലായിടത്തും വ്യാപകമായി ആഘോഷിക്കുന്നത്. ഹഗ് ഡേ ആയ ഫെബ്രുവരി 12 ന് ബിജെപിയ്ക്ക് ആശംസയറിയിച്ച കോണ്‍ഗ്രസിൻറെ ട്വിറ്റ് വൈറലാവുകയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ ട്രോളിയാണ്…


ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി പൂജ്യം സീറ്റും 4% വോട്ടുമായി കോണ്‍ഗ്രസ്

രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച, രാജ്യ തലസ്ഥാനത്ത് 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാകുന്നു. ഡല്‍ഹി സംസ്ഥാനം രൂപവത്ക്കരിച്ച ശേഷമുള്ള ഏറ്റവും ദയനീയ തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. മികച്ച ഒരു നേതൃത്വമില്ലാതെ, വ്യക്തമായ പ്രചാരണ അജന്‍ഡകളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ഇത്തവണ…


ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയുള്ളത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുണ്ട്. ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ്…


മുന്‍ മന്ത്രി എം കമലം അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം (94) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 കാലഘട്ടത്തില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയുമായി…


ജനുവരി 30ന് വയനാട്ടിൽ രാഹുൽ ഗാന്ധി നയിക്കുന്ന ലോങ് മാർച്ച്

പൗരത്വനിയമ ഭേദഗതിക്കെതിരെ ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി നയിക്കുന്ന ലോങ് മാർച്ച് നടക്കും. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് എം പിമാരുള്ള 15 മണ്ഡലങ്ങളില്‍ പതിമൂന്നിടത്തും ഇതിനകം മാര്‍ച്ച്…


അതിവേഗം ബഹുദൂരം സ്വത്ത് സമ്പാദിച്ച കേസിൽ മുന്‍മന്ത്രി കെ ബാബുവിനെ എന്റഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേ സമയം തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്നും കെ ബാബു…


രാജ്യത്ത് ചിലർക്ക് ഡൽഹൗസി പ്രഭുവിന്റെ പ്രേതം കയറിയിരിക്കുകയാണെന്ന് കെ.മുരളീധരൻ

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം രൂക്ഷമായി തുടരുന്നതിനിടയിൽ ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ എം.പി രംഗത്ത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഗവർണറുടെ ചുമതല. അല്ലാതെ ഗവർണർ പദവി എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും മുരളീധരൻ പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിത്വ…