Custody murder

പാവറട്ടി കസ്റ്റഡി മരണ കേസിൽ രണ്ട് പേര്‍കൂടി അറസ്റ്റില്‍

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും ഇന്നലെ…


നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പോലീസുകാര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം സ്‌റ്റേഷനിലെ കസ്റ്റഡി മരണക്കേസില്‍ മൂന്നു പോലീസുകാരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. സ്‌റ്റേഷനിലെ എ എസ് ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലീസുദ്യോഗസ്ഥന്‍ ജിതിന്‍ കെ ജോര്‍ജ്ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന പോലീസുകാരുടെ…


രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി യും കുടുംബത്തിന് 16 ലക്ഷം ധനസഹായവും നൽകും

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഇതിന് പുറമെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ നാല് പേര്‍ക്കായാണ് ഈ തുക നല്‍കുക. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്കുമാറിന്റെ ഭാര്യ, അമ്മ, രണ്ട് മക്കള്‍…


നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വലിയ വീഴ്ച സംഭവിച്ചു: ജസ്റ്റിസ് ബി കമാല്‍ പാഷ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് കൈകാര്യം ചെയ്യുന്നതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് ഗരുതര വീഴ്ച സംഭവിച്ചുവെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. ജുഡിഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നു. കാറിനടുത്ത് പോയാണ് മജിസ്‌ട്രേറ്റ് പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കേണ്ടതായിരുന്നു. അതെ കുറിച്ച്…


നെടുങ്കണ്ടം കസ്റ്റഡിമരണം: രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയ ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പോലീസ്…


രാജ്കുമാറിനെ എസ് ഐയുടെ മുന്നിലിട്ട് നാല് പോലീസുകാർക്രൂരമായി മര്‍ദ്ദിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

നെടുങ്കണ്ടത്ത് കസ്റ്റഡി മരണത്തിനിരയായ രാജ്കുമാര്‍ പോലീസിന്റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാജ്കുമാറിനെ അന്യായമായി തടങ്കലില്‍ വെച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12ന് വൈകുന്നേരം അഞ്ച് മണിമുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ 15-ാം തീയതി വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന്…


നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും ഒരു പോലീസുകാരനും അറസ്റ്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍ എസ് ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത് . സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ എസ്‌ഐ സാബുവിനെ…


നെടുങ്കണ്ടം കസ്റ്റഡി മരണം: പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടത്തെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയില്‍ അധികൃതര്‍ക്കെതിരെ അന്വേഷണം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗാണ് അന്വേഷണം പ്രഖ്യാപിച്ചത്. നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. പീരുമേട് കസ്റ്റഡി മരണത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍…