death

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടലുടമ പി രാജഗോപാല്‍ അന്തരിച്ചു

കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി രാജഗോപാല്‍ നിര്യാതനായി. ഇന്ന് രാവിലെ 10.30ഓടെയാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജഗോപാലിനെ പിന്നീട്…


കാര്യവട്ടം ക്യാമ്പസിൽനിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാര്യവട്ടം ക്യാമ്പസില്‍ നിന്നും കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ക്യാമ്പസിനുള്ളിലെ കാട്ടില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എം.ടെക്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ തുടര്‍ന്ന് നടത്തിയ…


ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.