Demolition

മരട് അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി; ആദ്യം പൊളിക്കുന്നത് ആല്‍ഫാ വെഞ്ചേഴ്‌സ്

എറണാകുളത്തെ മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നത്. വിജയ് സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പൊളിക്കാനായി കൈമാറിയ രണ്ട് ഫളാറ്റുകളിലൊന്നായ ആല്‍ഫാ വെഞ്ചേഴ്‌സില്‍ പൊളിക്കുന്നതിന് മുമ്പായി തൊഴിലാളികള്‍ പൂജ നടത്തി. രണ്ടര കോടി…


പാലാരിവട്ടം പാലം കോടതിയുടെ അനുമതി ഇല്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി

വിവാദമായ പാലാരിവട്ടം മേല്‍പ്പാലം പൊളിക്കരുതെന്ന് ഹൈക്കോടതി. കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നാണ് കോടതി നിർദ്ദേശം. നിലവിലുള്ള പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എൻജിനീയർമാർ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. ബലക്ഷയം വിലയിരുത്താന്‍ ലോഡ്ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. വിശദമായ ഭാരപരിശോധന…


മരട് ഫ്‌ളാറ്റ് കേസ്: തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു; ഉടമകളുടെ നിരാഹാര സമരം തുടരുന്നു

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ഹര്‍ജി സ്വീകരിച്ച് രജിസ്ട്രി ഡയറി നമ്പര്‍ നല്‍കി. ഗോള്‍ഡന്‍ കായലോര റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമല്ല…


മരടിലെ ഫ്ലാറ്റ് പോംവഴി: ദൈവത്തിന്റെ സ്വന്തം നാട് കൗശലക്കാർ സ്വന്തമാക്കുന്നു !!!

നിയമലംഘനം നടത്തി നിർമ്മിച്ച ഫ്ലാറ്റുകൾ നിയമവിരുദ്ധമായും അനധികൃതമായും വിൽപന നടത്തി നിർമ്മാതാക്കൾ കോടാനു കോടി സമ്പാദിച്ചു. ഫ്ലാറ്റ് വാങ്ങിയവർ തങ്ങളെ വഞ്ചിക്കുകയും പണം അപഹരിക്കുകയും ചെയ്ത നിർമാതാക്കൾക്കെതിരെയാണ് സ്വാഭാവികമായും നിയമനടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമെങ്കിൽ മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കേണ്ടതും. എന്നാൽ, ഫ്ലാറ്റ് വാങ്ങിയവർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും…


മരട് ഫ്ളാറ്റ് പൊളിക്കല്‍: രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളി

മരട് ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. മുന്‍ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നില്ലെങ്കില്‍ കോടതി അലക്ഷ്യ…


പുനഃപരിശോധന ഹരജികൾ തള്ളി; മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ വേണമെന്ന് സുപ്രീം കോടതി

ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ പുന:പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് കടുപ്പിച്ചത്. ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജികളില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, നാല് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിവ്യു ഹര്‍ജികളാണ് തള്ളിയത്. ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ്…