hits-back-at-detractors

ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

വെടിവെച്ചു കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ പരിഹാസവുമായി കമല്‍ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. വിമര്‍ശനങ്ങളെ പ്രവര്‍ത്തനംകൊണ്ട് പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊലവിളി നടത്തുന്നത്. ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ…