karnataka minister

വീഴ്ത്തുമോ? വാഴ്ത്തുമോ? കര്‍’നാടകം’ ക്ലൈമാക്‌സ് തിങ്കളാഴ്ച

രാഷ്ട്രീയ കരുനീക്കങ്ങളും ചരടുവലികളും അവസാന ഘട്ടത്തില്‍. മൂന്ന് ആഴ്ച നീണ്ട കര്‍ണാടകയിലെ രാഷ്ട്രീയ വടംവലിയില്‍ അന്തിമ വിജയം ആര്‍ക്കെന്ന് നാളെ അറിയാം. 17 എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ നാളെ സഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. രാജിവെച്ച എം എല്‍…


തല്‍ക്കാലം രാജിവെയ്ക്കാനില്ലെന്ന് എച്ച്ഡി കുമാരസ്വാമി

എന്തുവന്നാലും രാജി വെയ്ക്കില്ലെന്ന് കര്‍ണാടകാ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വെയ്‌ക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്നും 2008 ല്‍ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ യെദ്യൂരപ്പ രാജിവെച്ചില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ന് 11 മണിയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് എച്ച് ഡി കുമാരസ്വാമി തന്റെ തീരുമാനം വ്യക്തമാക്കിയത്….


കര്‍ണാടക മന്ത്രി ഡി.കെ ശിവകുമാറിനെയും ഗുലാം നബി ആസാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു

കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് -ജെ.ഡി.എസ് എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മന്ത്രി ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അഞ്ചു മണിക്കൂറിലേറെ ഹോട്ടലിനു മുന്നില്‍ കാത്തുനിന്ന ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു മാറ്റുകയായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അതിനിടെ,…