Karnataka

‘കര്‍’നാടകത്തിന് തിരശ്ശീല വീണു; കുമാരസ്വാമി സർക്കാർ നിലം പൊത്തി 99 – 105

ഏറെ നാള്‍ നീണ്ടുനിന്ന രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക സര്‍ക്കാര്‍ വീണു. നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 99പേരുടെ പിന്തുണമാത്രമാണുണ്ടായത്. 105 പേര്‍ വിശ്വാസ വോട്ടിനെ എതിര്‍ത്തു. ഇതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ നിലം പതിച്ചത്. ഒളിച്ചോടാനില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍…


കര്‍ണാടക: സഭ ഏറെ വൈകി തിങ്കളാഴ്ചയും പിരിഞ്ഞു; വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ചയെന്ന് സ്പീക്കര്‍

തിങ്കളാഴ്ച രാത്രി ഏറെ വൈകിയും തുടര്‍ന്ന കര്‍ണാടക നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും. വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് സ്പീക്കര്‍ കെ രമേശ് കുമാര്‍ സഭയെ അറിയിച്ചു. അതേ സമയം കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരാണ് ബഹളം വെച്ചത് സഭാ നടപടികള്‍…


വീഴ്ത്തുമോ? വാഴ്ത്തുമോ? കര്‍’നാടകം’ ക്ലൈമാക്‌സ് തിങ്കളാഴ്ച

രാഷ്ട്രീയ കരുനീക്കങ്ങളും ചരടുവലികളും അവസാന ഘട്ടത്തില്‍. മൂന്ന് ആഴ്ച നീണ്ട കര്‍ണാടകയിലെ രാഷ്ട്രീയ വടംവലിയില്‍ അന്തിമ വിജയം ആര്‍ക്കെന്ന് നാളെ അറിയാം. 17 എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ നാളെ സഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. രാജിവെച്ച എം എല്‍…


‘കര്‍- നാടകം’ ഗവര്‍ണറെ തള്ളി സ്പീക്കര്‍; വിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച മാത്രം

രാഷട്രീയ പ്രതിസന്ധികളും തര്‍ക്കങ്ങളും തുടരവെ കര്‍ണാടക നിയമസഭ സമ്മേളനം തുടങ്ങി. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം തള്ളിയ സ്പീക്കര്‍ വിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ അജണ്ടയെന്ന് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തിനിടെ അതിന് തയ്യാറാകാത്ത കോണ്‍ഗ്രസ് നടപടി കര്‍ണാടക…


ഗവര്‍ണറെ ഉപയോഗിച്ച് ‘കർ-നാടകം’ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് കുമാരസ്വാമിക്ക് ഗവര്‍ണറുടെ കത്ത്

രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇടപെടല്‍. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മുമ്പ് സഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വാജുഭായ് വാല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു ദിവസം മുഴുവന്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണാടക നിയമസഭ സമ്മേളനം ഇന്നലെത്തേക്ക്…


സര്‍ക്കാറിന്റെ അതിജീവനമല്ല, ഗൂഢാലോചന പുറത്തുകൊണ്ടു വരികയാണ് പ്രധാനം: കുമാരസ്വാമി

കര്‍ണാടകയില്‍ തുലാസിലായ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാറിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം പുരോഗമിക്കുന്നു. സര്‍ക്കാറിനെ ഏതു വിധേനയും നിലനിര്‍ത്താനുള്ള ഇരു കക്ഷികളുടെയും ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പിനു വേണ്ടിയുള്ള നിയമസഭാ സമ്മേളനം നടക്കുന്നത്. വിമത എം എല്‍ എമാരൊന്നും സമ്മേളനത്തിന് എത്തിയിട്ടില്ല. കോണ്‍ഗ്രസ് ക്യാമ്പില്‍…


കര്‍ണാടകയിലെ വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിക്കുന്നില്ലെന്നും ഉചിതമായ തീരുമാനം സ്പീക്കര്‍ക്കെടുക്കാമെന്നും കോടതി വിധിച്ചു. ഇക്കാര്യത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ല. ഭരണഘടനാപരമായകാര്യങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിമതരോട് ആവശ്യപ്പെടാന്‍ സ്പീക്കര്‍ക്കാകില്ലെന്നും കോടതി പറഞ്ഞു….


കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

കര്‍ണാടകയില്‍ ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍- കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിന്റെ ഭാവി വ്യാഴാഴ്ച അറിയാം. വ്യാഴാഴ്ച രാവിലെ 11ന് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. ചര്‍ച്ചക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഇന്ന് ചേര്‍ന്ന നിയമസഭ അഡൈ്വസറി സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. രണ്ടാഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാന്‍…


കര്‍ണാടകയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി നിർദ്ദേശം

കര്‍ണാടകയില്‍ തല്‍സ്ഥി തുടരണമെന്ന് സുപ്രീം കോടതി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുംവരെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യരാക്കുന്ന കാര്യത്തിലും തീരുമാനമെടുക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കറോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍മാരും രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു….


തല്‍ക്കാലം രാജിവെയ്ക്കാനില്ലെന്ന് എച്ച്ഡി കുമാരസ്വാമി

എന്തുവന്നാലും രാജി വെയ്ക്കില്ലെന്ന് കര്‍ണാടകാ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വെയ്‌ക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്നും 2008 ല്‍ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ യെദ്യൂരപ്പ രാജിവെച്ചില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ന് 11 മണിയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് എച്ച് ഡി കുമാരസ്വാമി തന്റെ തീരുമാനം വ്യക്തമാക്കിയത്….