Kochi

മരട് ഫ്‌ളാറ്റ് കേസ്: തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു; ഉടമകളുടെ നിരാഹാര സമരം തുടരുന്നു

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു. ഹര്‍ജി സ്വീകരിച്ച് രജിസ്ട്രി ഡയറി നമ്പര്‍ നല്‍കി. ഗോള്‍ഡന്‍ കായലോര റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമല്ല…


എൻറെ കുരുക്ക് ഇങ്ങനെയല്ല: കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി ഞാനോ എൻറെ വകുപ്പോ അല്ല: മന്ത്രി ജി സുധാകരന്‍

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് തന്നെയോ പൊതുമരാമത്ത് വകുപ്പിനേയോ പഴിച്ചിട്ട് കാര്യമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഗതാഗതക്കുരുക്കിനെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയോടും ജില്ലാ കലക്ടറോടുമാണ് അന്വേഷിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ദയനീയാവസ്ഥ മനസിലാക്കാനായി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തിയതായിരുന്നു മന്ത്രി. മേല്‍പ്പാല നിര്‍മാണമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഏഴ്…


പുനഃപരിശോധന ഹരജികൾ തള്ളി; മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ വേണമെന്ന് സുപ്രീം കോടതി

ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ പുന:പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് കടുപ്പിച്ചത്. ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജികളില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, നാല് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിവ്യു ഹര്‍ജികളാണ് തള്ളിയത്. ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ്…


കൊച്ചി തോപ്പുംപടിയിൽ വൻ തീപിടുത്തം

കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടുത്തം. ചെരുപ്പു കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക 1.30 ഓടെയാണ് തീ പിടുത്തമുണ്ടായത്. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


പള്ളുരുത്തിയിൽ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പെരുമ്പടവത്താണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി. ഫാ. ജോർജ്ജ് ഡയറക്ടരായ പെരുമ്പടത്തെ ബോയ്സ്…