Kottayam

ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ എട്ട് വര്‍ഷത്തിനിടെ 30 മരണങ്ങള്‍; സമഗ്ര അന്വേഷണം നടത്തുമെന്ന് എ.ഡി.എം

ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന്റെ ആശുപത്രിയില്‍ നടന്ന മരണങ്ങളില്‍ എ.ഡി.എം അനില്‍ ഉമ്മന്‍ അന്വേഷണം തുടങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പുതുജീവന്‍ ട്രസ്റ്റിന്റെ ആശുപത്രിയില്‍ 30 മരണങ്ങള്‍ നടന്നതായി കണ്ടെത്തി. ഇതില്‍ ആത്മഹത്യയും ഉള്‍പ്പെടുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് അനില്‍ ഉമ്മന്‍…


കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ചക്കിടെ മൂന്ന് മരണം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാഴ്ചക്കിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാർ. കോട്ടയം ചങ്ങനാശേരിയിലെ പുതുജീവൻ എന്ന ചികിത്സ കേന്ദ്രത്തിലാണ് സംഭവം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു മൂന്നാമത്തെ മരണം.പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒന്‍പത്…


കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ട് മരണം

അയര്‍ക്കുന്നം പുന്നത്തുറ കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ മണ്ണിടിഞ്ഞു വീണ് മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു(44), മഴുവന്‍ചേരികാലായില്‍ ജോയി(49) എന്നിവരാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് അപകടം.വെള്ളിയാഴ്ച ഉച്ച്ക്ക് പന്ത്രണ്ടുമണിയോടെ ആയിരുന്നു അപകടം. മണ്ണിന് ബലക്കുറവായതിനാല്‍, ബലം വരുത്തുന്നതിനായാണ് കിണറ്റില്‍ റിങ്ങിറക്കിയത്….


കേരളത്തിലെ ഇന്നും അടിമകളായ ക്രിസ്ത്യന്‍ വനിതകള്‍ക്ക് അൽപ്പമെങ്കിലും നിലയും വിലയും നേടിക്കൊടുത്ത മേരി റോയി

റോയി മാത്യു മേരി റോയിയുടെ പോരാട്ടത്തിന് 34 വയസ്സ് പിന്നിട്ടു; പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണ് ഫെബ്രുവരി 24 എങ്കിലും ക്രിസ്ത്യാനികൾക്ക് നിയമം കടലാസിൽ മാത്രമായതിനാൽ ഇന്നും ഇത് ലഭ്യമായ സ്ത്രീകൾ വളരെ വിരളം. കേരളത്തിലെ ക്രിസ്ത്യന്‍ വനിതകള്‍ക്ക് നിയമത്തിൻറെ മുൻപിൽ എങ്കിലും നിലയും…


കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കോട്ടയം കുറവിലങ്ങാടിനു സമീപം എം.സി റോഡിൽ കാളികാവ് പെട്രോള്‍ പമ്പിന് മുന്‍വശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ…


വായിൽ വേണോ – അതോ കയ്യിൽ വേണോ? എന്നൊന്നും തീരുമാനിക്കാൻ കോടതിക്കാവില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ക്രിസ്ത്യന്‍ പള്ളികളില്‍ വിശ്വാസികള്‍ക്ക് കുർബാനയ്ക്ക് അപ്പവും വീഞ്ഞും നല്‍കുമ്പോള്‍ ശുചിത്വം ഉറപ്പാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയത്തെ ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത് അപ്പവും വീഞ്ഞും വിശ്വാസികള്‍ക്ക് പുരോഹിതര്‍ നല്‍കുന്നത് ഒരേ പാത്രത്തില്‍ നിന്നാണെന്നും ഉമിനീര്‍…


കോട്ടയത്ത് ബീഡി വാങ്ങി കൊടുക്കാഞ്ഞതിന് പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു

ബീഡി വാങ്ങി കൊടുത്തില്ല എന്നകാരണത്തിന് പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു. കോട്ടയം കെഎപി ക്യാമ്പിലാണ് സംഭവം. സിവില്‍ പോലീസ് ഓഫീസറായ മനോജ് മണിയനാണ് പരിക്കേറ്റത്. പ്രതി മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കോട്ടയം സബ് ജയിലിൽ നിന്നും എറണാകുളത്തെ കോടതിയില്‍ കൊണ്ടുപോയി മടക്കി കൊണ്ടുവരുന്ന വഴി ജയിലുനുള്ളില്‍…


കോട്ടയത്ത് പട്ടാപ്പകൽ ഹോട്ടലിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഇറങ്ങി ഓടി

കാണക്കാരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും ഹോട്ടല്‍ ഉടമ പി സി ദേവസ്യക്കും പൊള്ളലേറ്റു. സംഭവത്തിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവര്‍ ഇറങ്ങിയോടി. ഇന്നു രാവിലെയാണ് സംഭവം. കാണക്കാരി അമ്പലക്കവല ജംക്ഷനിലെ അപ്പൂസ് ഹോട്ടലിലാണ് അക്രമം നടന്നത്….


കോട്ടയത്ത് കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി; ബസ്സിന് മുന്നില്‍ ചാടി കാമുകിയുടെ ആത്മഹത്യ ശ്രമം

കോട്ടയത്ത് കാമുകിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി. പോലീസ് ഇടപെട്ട് ഭർത്താവിനെ ഭാര്യക്കൊപ്പവും കാമുകിയെ ബന്ധുക്കൾക്കൊപ്പവും പറഞ്ഞുവിട്ടപ്പോള്‍ കാമുകി ബസ്സിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമം നടത്തി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിൽ യുവാവും കാമുകിയും കൂടി മുറിയെടുത്തത്. എന്നാൽ…


കോട്ടയത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. 2019 ഏപ്രിൽ മുതലാണ് പീഡനം ആരംഭിച്ചതെന്നും, കുട്ടി ഉറങ്ങുമ്പോഴും കുളിപ്പിക്കുമ്പോഴുമാണ് പീഡനത്തിനിരയാക്കിയതെന്നും പരാതിയിൽ പറയുന്നു. പൊലീസ് പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി. കൗൺസിലിംഗിനിടെയാണ് വിവരം പുറത്ത് വന്നത്.