Maoist

മാവോയിസ്റ്റുകൾക്ക് പുതിയ കീഴടങ്ങൽ പാക്കേജ്; ജോലി നൽകുന്നതുൾപ്പെടെ പരിഗണനയിൽ

സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വയനാട്ടിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ,ഡി.ജി.പി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ മാവോയിസ്റ്റുകൾക്ക് പുതിയ കീഴടങ്ങൽ പാക്കേജ് തയ്യാറാക്കും. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് തൊഴിൽ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.എന്നാൽ സംസ്ഥാനത്ത്…


മാവോയിസ്റ്റ് ബന്ധമെന്ന് ആരോപിച്ച് പ്രൊഫസര്‍ കാസിമിനെ അറസ്റ്റ് ചെയ്തു; പ്രതിഷേച്ച വിദ്യാർത്ഥികളും കസ്റ്റഡിയിൽ

തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സര്‍വകലാശാല പ്രൊഫസറെ തെലങ്കാന പോലീസ് അറസ്റ്റു ചെയ്തു. ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്ററുമായ സി കാസിമിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായി കാസിം തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് മാവോയിസ്റ്റുകളുടെ ദൂതനായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് പോലീസ്…


അലനെയും താഹയെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് പൗരസമൂഹത്തിൻറെ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് മുദ്രകുത്തി UAPA ചുമത്തി അറസ്റ്റ് ചെയ്ത് NIA യ്ക്ക് വിട്ടുകൊടുത്ത കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർത്ഥി അലൻ,ജേണലിസം വിദ്യാർത്ഥി താഹ എന്നിവരെ ഉടനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ പൗരസമൂഹത്തിൻറെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾ ഡോ എംഎൻകാരശ്ശേരി…


വിവാദമായ പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസ്‌ എന്‍.ഐ.എ. ഏറ്റെടുത്തു

യു.എ.പി.എ. ചുമത്തിയതിലൂടെ രാഷ്‌ട്രീയ വിവാദമായ പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. അറസ്‌റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പാര്‍ട്ടിബന്ധത്തിലൂടെ സി.പി.എമ്മിനെ വെട്ടിലാക്കുകയും ചെയ്‌ത കേസ്‌ ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘത്തില്‍നിന്നാണ്‌ എന്‍.ഐ.എ. ഏറ്റെടുത്തത്‌. വിദ്യാര്‍ഥികളായ ഇരുവരും റിമാന്‍ഡിലാണ്‌. അട്ടപ്പാടിയില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെയാണ്‌…


കണ്ണൂരില്‍ സുന്ദരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ യുഎപിഎ കേസ്‌

പേരാവൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് യുപിഎയും ആയുധ നിയമവും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം രണ്ടിന് ഇവര്‍ ആയുധവുമായി പേരാവൂരിലെ കോളയാട് ചേക്കേരി കോളനിയില്‍ എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. ഒരു…


യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ സി.പി.എം പുറത്താക്കി; കമ്യൂണിസത്തിന് തീവ്രത കൂടുതൽ

 ‘ജന’പക്ഷ- UAPAപക്ഷ സഖ്യത്തിൻറെ നേതാവ് പിണറായിജി ശ്രീവാസ്തവാജിയുടെ ഉപദേശത്തിൽ ബെഹ്റാജിയുടെ നേതൃത്വത്തിൽ ‘മാവോക്കാല’ ഓഫറുകളുടെ ഭാഗമായി പോലീസ് യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ശശി എംഎൽഎയുടേത് പോലെ തീവ്രത കുറഞ്ഞ സഖാക്കളല്ല അലനും താഹയുമെന്നും അവർ ശശി എംഎൽ എ യെക്കാൾ തീവ്രത കൂടിയ മാവോയിസ്റ്റുകളാണെന്നും കണ്ടെത്തിയ…


കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ കുറിച്ച് നമുക്ക് എന്ത് പ്രതീക്ഷയാണ് വെക്കാനുള്ളത്? എന്ന് ജോളിചിറയത്ത്

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ താഹ ജേർണലിസം വിദ്യാർത്ഥിയും, അലൻ നിയമ വിദ്യാർത്ഥിയും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസ് കെട്ടിച്ചമച്ച ഇതുപോലുള്ള കള്ള കഥകളിൽ അകപ്പെട്ട് ജീവിതത്തിന്റെ നല്ല പങ്കും തടവറയിൽ കഴിഞ്ഞ മനുഷ്യരെ പറ്റി നിങ്ങളൊക്കെ വായിച്ച് കാണില്ലേ? ഏറ്റവും കൂടുതൽ UAPA ചുമത്തപ്പെട്ടവർ കേരളത്തിലാണുള്ളതെന്ന് ഇനിയെങ്കിലും “പ്രബുദ്ധ…


മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കൊല്ലപ്പെട്ടവരുടെ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്‌കാരം പാടില്ല. മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്ന് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം….


യു എ പി എ കേസ്: ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടു, നാളെ വിധിപറയും

കോഴിക്കോട് പന്തീരങ്കാവ് പോലീസെടുത്ത യു എ പി എ കേസില്‍ അലന്‍ ശുഹൈബും താഹ ഫസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി സെഷന്‍സ് കോടതി പരിഗണിച്ചു. പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദംകേട്ട കോടതി കേസില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കാമെന്നും അറിയിച്ചു. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കാര്യമായ എതിര്‍പ്പില്ലാത്ത സമീപനമാണ് ഇന്ന് പ്രോസിക്യൂഷന്‍…


താഹ ഫസലിന്റെ വീട്ടില്‍ വീണ്ടും പരിശോധന; രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ വീണ്ടും അന്വേഷണ സംഘത്തിന്റെ പരിശോധന. താഹയുടെ മുറിയില്‍ വിശദമായി പരിശോധന നടത്തിയ സംഘം ഇവിടെ നിന്ന് രണ്ടു പുസ്തകങ്ങള്‍ കണ്ടെടുത്തു. ഇത് രണ്ടാം തവണയാണ് താഹയുടെ വീട്ടില്‍ പോലീസ്…