NCR

വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാൽ ആകുന്നതാണെന്ന് കെ.ആര്‍ മീര

ഇന്നത്തെ സാഹചര്യത്തില്‍ തമിഴ് നടന്‍ വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ​ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ”ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി….


ഭീം ആർമിയുടെ ബന്ദിന് പിന്തുണയുമായി ഡൽഹിയെ ഇളക്കിമറിച്ച് സ്ത്രീകളുടെ പ്രതിഷേധം

സംവരണവിഷയത്തിൽ ഭീം ആർമി നടത്തുന്ന ബന്ദിന് പിന്തുണ അറിയിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രിജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചും ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന കൂറ്റൻ പ്രതിഷേധം.പ്രതിഷേധക്കാർ വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ റോഡുകൾ തടഞ്ഞു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണ നൽകിയാണ്…


തീരെ വകതിരിവ് ഇല്ലാത്ത ഒരു വിഭാഗമാണ് രാജ്യം ഭരിക്കുന്നത്; ജീവനെ ഭയപ്പെടുന്നവരാണ് അവർക്കൊപ്പം നിൽക്കുന്നത്: മാമുക്കോയ

‘തീരെ വകതിരിവ് ഇല്ലാത്ത ഒരു വിഭാഗമാണ് രാജ്യം ഭരിക്കുന്നത്. ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരേയും കലാകാരന്മാരേയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നടൻ മാമുക്കോയ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് തുറന്നുപറയുന്ന അപൂർവം മലയാള…


എന്ത് സമ്മർദ്ദമുണ്ടായാലും പൗരത്വ നിയമം പിന്‍വലിക്കില്ല: പ്രധാനമന്ത്രി മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഏറെ സമ്മര്‍ദമുണ്ടായിട്ടും പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ഉറച്ച് നില്‍ക്കുന്നു. സർക്കാർ ഇതൊന്നും കാര്യമാക്കുന്നില്ല. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം….


ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ തന്ത്രങ്ങളും വിലയിരുത്തലും പാളിയെന്ന് അമിത് ഷാ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിലയിരുത്തലുകളും കണക്ക് കൂട്ടലും തെറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോലി മാരോ, ഇന്തോ- പാക് മാച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ബി ജെ പി ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഇത്തരം വിദ്വേഷ പ്രപചാരണങ്ങള്‍ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ്…


‘അടിയന്തരമായി പൗരത്വ ഭേദഗതി നിയമം നിരുപാധികം പിൻവലിക്കുക’: ഗോവ ആർച്ച് ബിഷപ്പ്

പൗരത്വ ഭേദഗതി നിയമം (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ അടിയന്തരമായി റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെരാവോ ആവശ്യപ്പെട്ടു. ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.പനാജിയിൽ നടക്കുന്ന പരിപാടിയിലേക്ക് ആർ.എസ്.എസ് ബിഷപ്പിനെ ക്ഷണിച്ചതിനു…


ദേശീയ ജനസംഖ്യാ രജിസ്റ്റർ: പ്രധാന മന്ത്രിയുടെ ‘ഝൂട്ട്’ എന്ന പരാമർശം സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് പരാമര്‍ശിക്കവെ ഉപയോഗിച്ച ‘ഝൂട്ട്’ എന്ന വാക്ക് സഭാരേഖകളില്‍ നിന്ന് നീക്കി. നുണ എന്ന അര്‍ഥം വരുന്ന ഹിന്ദി വാക്കാണിത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഈ വാക്ക് സഭാ രേഖകളില്‍ നിന്ന്…


മൗദൂദിയും പൗരത്വ ബില്ലും

ഗഫൂർ കൊടിഞ്ഞി ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ വിഷയം ജമാഅ ത്തെ ഇസ്ലാമിയുടെ ഐഡന്ററ്റി തെളിയിക്കലാണ് എന്നാണ് ചിലരുടെ പോസ്റ്റ് കണ്ടാൽ തോന്നുക. പലരും പൗരത്വ ബില്ലൊക്കെ വലിച്ചെറിഞ്ഞ്, പട്ടിക്ക് എല്ലിൻ കഷണം കിട്ടിയ മട്ടിൽ മൗദൂദിയുടെ പിറകെ ഓടുകയാണ്. ചിലർ രക്ഷിക്കാനും മറ്റു ചിലർ ക്രൂശിക്കാനും ….


രണ്ടു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ട; 1 ജനനത്തീയതി 2 മാതാപിതാക്കളുടെ ജനനസ്ഥലം; ചോദിച്ചാലും പറയേണ്ടതില്ല

ദേശീയ ജനസംഖ്യാ രജിസ്റ്ററിനോടും (എന്‍.പി.ആര്‍) ദേശീയ പൗര രജിസ്റ്ററിനോടും (എന്‍.ആര്‍.സി) സഹകരിക്കരുതെന്ന സി.പി.എം. ആഹ്വാനത്തിനു പിന്നാലെ, ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. പൗര രജിസ്റ്ററുമായി സഹകരിക്കാനോ സംസ്ഥാനത്തു നടപ്പാക്കാനോ നിവൃത്തിയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറെ അറിയിക്കും. എന്നാല്‍, ആശങ്കാജനകമായ…


ആരെയെങ്കിലും പുറത്താക്കുക എന്നതിനപ്പുറം മനുസ്മൃതിയില്‍ മനുഷ്യരായി കാണാത്ത എല്ലാവരെയും രണ്ടാം തരം പൗര സമൂഹമാക്കുകയാണ് ലക്ഷ്യം

പി.പി. സുമനൻ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സി എ എ എന്ന പേരില്‍ അറിയപ്പെടുന്ന പൗരത്വ ഭേദഗതി നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ വ്യത്യസ്തമായ പ്രത്യാഘാതങ്ങളും ഇന്ന് സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനിടയിൽ യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ പ്രതിഷേധങ്ങളും നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ…