passed away

മുൻ കേന്ദ്ര നിയമമന്ത്രി രാംജഠ്മലാനി അന്തരിച്ചു

പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്ര നിയമമന്ത്രിയുമായ രാം ജെത്മലാനി അന്തരിച്ചു. 95 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് അന്ത്യം. 1923 സെപ്റ്റംബർ 14 ന് സിന്ധ് പ്രവിശ്യയിലെ സിഖാർപൂരിൽ ജനിച്ച രാം ബൂൾചന്ദ് ജെത്മലാനി നിയമ രംഗത്ത് സുപ്രധാന ഇടപെടലുകൾ നടത്തിയ അഭിഭാഷകനായിരുന്നു….


‘ദീപാങ്കുരന്‍’ ഓർമ്മയായി: പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ പി എന്‍ ദാസ് അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും അധ്യാപകനുമായ പി എന്‍ ദാസ് (72) അന്തരിച്ചു. തലക്കുളത്തൂര്‍ പറമ്പത്താണ് താമസം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍. പട്ടാമ്പി സംസ്‌കൃത കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പി എന്‍ ദാസ്, പഠന കാലത്ത് തന്നെ കൈയ്യെഴുത്ത് മാസികകളിലും ലിറ്റില്‍ മാസികകളിലും എഴുതിയിരുന്നു. ‘ദീപാങ്കുരന്‍’…


കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു

കവി ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടാണ് വിടവാങ്ങിയത്. വിവര്‍ത്തകന്‍ കൂടിയായ ആറ്റൂര്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം തുടങ്ങിയവക്ക് അര്‍ഹനായിട്ടുണ്ട്. കവിത, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍…


ഷീല ദീക്ഷിതിന്റെ സംസ്‌കാരം നാളെ; കുടുംബത്തേയും അനുയായികളേയും അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും, കേരള മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിതിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലുടെയാണ് മോഡി ഷീല ദീക്ഷിതിന് അനുശോചനം രേഖപ്പെടുത്തിയത്. ഷീല ദീക്ഷിതിന്റെ വേര്‍പാട് തന്നെ അഗാധ ദു:ഖത്തിലാഴ്ത്തിയതായും മോഡി ട്വീറ്റില്‍ കുറിച്ചു. ഡല്‍ഹിയുടെ വികസനത്തിനായി ശ്രദ്ധാര്‍ഹമായ സംഭാവനകളാണ്…


മുന്‍ ഡല്‍ഹിമുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത് അന്തരിച്ചു

മുന്‍ ഡല്‍ഹിമുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു (81). ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായി. ജനുവരി 2009 വരെ ഷീല തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായിരുന്നു. ഡെല്‍ഹിയിലെഗോല്‍…


പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്.ഭാര്യ ശ്രീലത, മക്കൾ: യദു, നീരജ. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി തവണ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും എംജെ രാധാകൃഷ്ണനെ തേടിയെത്തി….


മുന്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു

മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി (89) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍.1930 മാര്‍ച്ച് 8ന് കുഞ്ചന്‍ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. എഐസിസി അംഗവും കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളില്‍ പ്രധാനിയുമായിരുന്നു….