RSS

ഫാസിസ്റ്റ് വൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം

ഗഫൂർ കൊടിഞ്ഞി മോഹൻ ഭഗത്തും മറ്റ് ഹിന്ദുത്വ യാഥാസ്ഥികരും അന്ധവിശ്വാസങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ജന ങ്ങളുടെ ശാസ്ത്ര ബോധത്തെ പരിഹസിക്കുമ്പോൾ നമ്മൾ സൗകര്യപൂർവ്വം മറന്നു പോകുന്ന ചില വസ്തുതകളുണ്ട്. സ്വാതന്ത്ര്യാനന്തരം എഴുപതിൽ ചില്ല്വാനം വർഷങ്ങൾ നമ്മുടെ ഭരണാധികാരികൾ പൗരന്മാർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ കാണിച്ച വിമുഖതയാ ണ് സംഘികൾ ഇന്ന്…


ട്രംപ് പോയി, ഇനി വാ നമുക്ക് പോയി ചപ്പാത്തി തിന്നാമെന്ന് ശ്രീജിത് രവീന്ദ്രനോട് പോലീസ്

ഡൽഹി കലാപത്തിൻറെ പശ്ചാത്തലത്തില് ഫേസ്ബുക്ക് ലൈവിൽ വന്ന് വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സംസാരിക്കുകയും മുസ്ലിം സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കേസില്‍ അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന…


ഫെബ്രുവരി 26: ഹിന്ദുത്വ വർഗ്ഗീയതയുടെ സൈദ്ധാന്തികനും നാസ്തിക മോർച്ച ആചാര്യനുമായ വി ഡി സവർക്കർ ദിനം

“ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയയ്ക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവർന്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ്ണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവർത്തനം ഒരിക്കൽ എന്നെ മാർഗ്ഗദർശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന…


സംഘി ഭീകരര്‍ രാജ്യ തലസ്ഥാനം ചുട്ടെരിക്കുന്നു; കാഴ്ചക്കാരായി പോലീസ്‌; മരിച്ചവരുടെ എണ്ണം ഏഴായി

പൗരത്വ നിമത്തിനെതിരായ പ്രതിഷേധക്കാര്‍ക്ക് നേരെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘി ഭീകരര്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണം ഇന്നും ജയ്ശ്രീറാം വിളിച്ച് ആയധങ്ങളുമായെത്തിയ അക്രമി സംഘം കടകള്‍ക്കും മറ്റും തീയിടുകയാണ്. ബ്രാഹ്മപുരിയിലാണ് ഇന്ന് പോലീസിനെ കാഴ്ചക്കാരാക്കി വ്യാപക അക്രമം നടന്നത്. മാര്‍ക്കറ്റിലേക്ക് ആയുധങ്ങളുമായെത്തിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ച്…


ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കൂവെന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടുള്ള രശ്മി ബാഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…


കേരളത്തിൻറെ സാംസ്കാരിക – രാഷ്ട്രീയ അജണ്ട മാറ്റുന്നതില്‍ ഒരു വലിയ പങ്കാണ് പരമേശ്വരന് ഉണ്ടായിരുന്നത്

പ്രൊഫ.ടി.ടി. ശ്രീകുമാർ പി പരമേശ്വരൻറെ നിര്യാണത്തില്‍ അദ്ദേഹവുമായി സംവദിക്കാന്‍ കഴിഞ്ഞ എൺപതുകളുടെ ഓർമ്മയില്‍ നിന്നുകൊണ്ട് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ നിര്യാണം അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ഹിന്ദുത്വവാദത്തിനു പ്രത്യേകിച്ച് പരിക്കൊന്നും ഏല്പ്പിക്കാത്ത ഒരു കാലത്താണ് സംഭവിച്ചിരിക്കുന്നത്. ഈ മുഹൂർത്തത്തില്‍ ഞാന്‍ ആലോചിച്ചു പോയത് എന്തായിരുന്നു കേരളീയ ധൈഷണികതയില്‍ പി…


ഇന്ത്യയില്‍ ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം: ഭയ്യാജി ജോഷി

ഇന്ത്യയില്‍ ജോലി ചെയ്യണമെന്നുണ്ടെങ്കില്‍ ഹിന്ദുക്കളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി. രാജ്യത്തിന്റെ നിര്‍ണ്ണായക ശക്തികളാണ് ഹിന്ദുക്കളെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഗോവയിലെ പനജിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി. ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദു സമുദായത്തിന് ഒപ്പം…


ആർ.എസ്.എസ് സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരൻ അന്തരിച്ചു

കേരളത്തിലെ ആർഎസ്എസ് സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരൻ അന്തരിച്ചു. ഒറ്റപ്പാലം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. 93 വയസായിരുന്നു. ചേർത്തല സ്വദേശിയാണ്. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമെന്ന നിലയിൽ കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ ഹിന്ദുത്വ സാംസ്കാരിക മണ്ഡലത്തിലെ സജീവ…


ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല; വിളക്കെണ്ണയിൽ മൃഗക്കൊഴുപ്പ്: വീണ്ടും വിദ്വേഷ പരാമർശവുമായി സെന്‍കുമാര്‍

ജനങ്ങളിൽ വീണ്ടും വര്‍ഗീയ വിദ്വേഷം കുത്തിവെക്കുന്ന പരാമര്‍ശവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ലെന്നും…


ആര്‍.എസ്.എസിനും എസ്.ഡി.പി.ഐയ്ക്കും എതിരെ പ്രതികരിക്കാന്‍ ആരുടെയും ട്യൂഷന്‍ വേണ്ട: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി

പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങള്‍ക്കെതിരെ തന്റെ നിയമസഭാ പ്രസംഗം ആയുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‌മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു….