Sabarimala

ശബരിമല ക്ഷേത്രത്തിന്റെ ആഭരണങ്ങൾ സുപ്രീംകോടതി പറഞ്ഞാലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് സംഘി മന്ത്രി

സ്വന്തമായി ദേവസ്വം മന്ത്രിയുള്ള ലോകത്തിലെ വിചിത്രമായ ഏക കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘി മന്ത്രി തൻറെയും മന്ത്രിസഭയുടെയും സംഘിത്വം വെളിപ്പെടുത്തി വീണ്ടും രംഗത്ത്.ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ജി പറയുന്നത്. സര്‍ക്കാറിന്റെ സുരക്ഷയില്‍ തന്നെയാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷ…


ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്ന് സുപ്രീം കോടതി

ശബരിമലയിലെ തിരുവാഭരണമെന്ന പേരിൽ എന്തൊക്കെയോ ആഭരങ്ങൾ ആചാരത്തിൻറെ മറവിൽ പന്തളം കൊട്ടാരത്തിൽ തന്നെ വെച്ചശേഷം ഒരുദിവസത്തേയ്ക്ക് കടംകൊടുക്കുംപോലെ ദീപാരാധനയ്ക്ക് ശേഷം ഊരി വീണ്ടും വീട്ടിൽ കൊണ്ടുപോകുന്ന ഉഡായിപ്പിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ശബരിമല തിരുവാഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്ത് അവകാശമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ…


ശബരിമല: പുനഃപരിശോധനാ ഹർജികളിൽ വിധി പറയുക പഴയ അഞ്ചംഗ ബെഞ്ച് തന്നെ

ശബരിമലയിലെ യുവതീ പ്രവേശനവിധിയിലുള്ള പുനപരിശോധനാ ഹർജികളിൽ അഞ്ചംഗ ബെഞ്ചാവും അന്തിമ വിധി പറയുക. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമേ ഒൻപതംഗ ബെഞ്ച് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധനാ ഹർജികളല്ല, സ്ത്രീ വിവേചനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങളാണ് ഒപതംഗ വിശാലബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിശാല…


ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്; ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്

ലിബി.സി.എസ് ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. അയോധ്യയിലും ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്. അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു. കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍…


ശബരിമല കേസ്: ഒമ്പതംഗ ഭരണഘടനാ ബഞ്ച് രൂപവത്കരിച്ചു

ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലെ വാദം കേൾക്കാൻ 9 അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അദ്ധ്യക്ഷൻ. ആർ. ഭാനുമതി, അശോക് ഭൂഷൺ, നാഗേശ്വർ റാവു, എം.ശാന്തനഗൗഡർ, ബി.ആർ. ഗവായ്, എസ്.അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് മറ്റ്…


ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 13 ന് 9 അംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കും

ശബരിമലയിൽ പ്രായഭേദമില്ലാതെയുള്ള സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ 1918 സെപ്റ്റംബർ 28 ലെ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികൾ ജനുവരി 13 ന് സുപ്രിംകോടതി പരിഗണിക്കും. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്നുതന്നെ ഹര്‍ജികളിലെ സമ്പൂര്‍ണ വാദം കേട്ട് വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. തുറന്ന കോടതിയില്‍ വാദം…


ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്​ജെൻഡേഴ്സിനെ ആർത്തവ പരിശോധനാകേന്ദ്രത്തിൽ തടഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയിലെ ആർത്തവ പരിശോധനാകേന്ദ്രത്തിൽ പൊലീസ് തടഞ്ഞതായി പരാതി. തൃപ്​തി, അവന്തിക, രഞ്​ജു എന്നിവരെ ആർത്തവ പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞുവെന്നാണ്​ പരാതി. പൊലീസ് അകാരണമായാണ് ആർത്തവപരിശോധനക്കായി തങ്ങളെ തടഞ്ഞതെന്ന് രഞ്ജു പറഞ്ഞു. അതേസമയം, ആർത്തവമില്ലെന്ന് ഉറപ്പുവരുത്താനായി രേഖകൾ പരിശോധിക്കുന്നതിനായാണ്​ മൂവരെയും തടഞ്ഞത് എന്നാണ്…


ശബരിമല- പുനഃ പരിശോധനാഹർജികൾ ഏഴംഗബെഞ്ച് ജനുവരിമുതൽ പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതൽ പരിഗണിക്കും. ഹർജികൾ കൈമാറുന്നതോടെ ശബരിമല കേസിൽ ഏഴംഗ ബെഞ്ച് നേരിട്ട് വിധി പറയും. നിലവിൽ ഫയൽ ചെയ്തിട്ടുള്ള പേപ്പർ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണം എന്ന് നിർദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാർ…


‘ശബരിമല വിധി എന്തായാലും നടപ്പാക്കും’; നിയമനിര്‍മ്മാണമെന്നത് ഭക്തരെ പറ്റിക്കാനുള്ള തന്ത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നിയമന നിര്‍മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ കക്ഷികള്‍ കൊടുത്ത പുനപ്പരിശോധന ഹരജികളില്‍ കോടതി എന്ത് തീരുമാനം എടുത്താലും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുനപ്പരിശോധന ഹരജികളില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റില്ല. കോടതി…


മനീതി സംഘം വീണ്ടും ശബരിമലയിലേക്ക്; സുരക്ഷയ്ക്കായി യുവതികള്‍ പോലീസിനെ സമീപിച്ചു

ശൂദ്രലഹളക്കാരെ ഭയന്ന് കേരളത്തിലെ ഫെമികൾ മാളത്തിലൊളിച്ചെങ്കിലും ശബരിമല ദർശനത്തിനൊരുങ്ങി തമിഴ്നാട്, കർണ്ണാടക ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സ്ത്രീപക്ഷ പ്രവർത്തകർ ഇക്കുറി ശബരിമല യാത്രയ്ക്ക് തയ്യാറെടുക്കുന്നു. കഴിഞ്ഞതവണ ശൂദ്രലഹള ആക്ടിവിസ്റ്റുകളുടെ ഭീഷണിയെത്തുടർന്ന് പോലീസ് സുരക്ഷ ഒരുക്കാതെ തിരികെപ്പോയ മനീതി സംഘം ശബരിമലയില്‍ ദര്‍ശനത്തിന് വീണ്ടും പോലീസിനെ സമീപിച്ചു. ചെന്നൈ ആസ്ഥാനമാക്കിയ…