supreme court

അയോദ്ധ്യ- ബാബരി മസ്ജിദ് കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ബാബരി മസ്ജിദ് ഭൂമി കേസിലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. ബാബരി മസ്ജിദ് നില നിന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുനല്‍കുകയും മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ അയോധ്യയില്‍ അഞ്ചേക്കര്‍ അനുവദിക്കണമെന്നുമുള്ള സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെതിരായ ഹര്‍ജികളാണ്…


ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്

ഹൈദരാബാദില്‍ മൃഗ ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്യുകയും തീവച്ചു കൊല്ലുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി എസ് സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആറ് മാസത്തിനകം…


പൗരത്വ ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ ഹരജി നല്‍കി

പൗരത്വ ബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേൃത്വത്തില്‍ നേരിട്ടെത്തിയാണ് ഹരജി നല്‍കിയത്. മുസ്‌ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയില്‍ ഹാജരാകും. ഭരണഘടനയുടെ അടിസ്ഥാന…


മരട് ഫ്ളാറ്റുകള്‍ ജനുവരി 11, 12 തീയ്യതികളില്‍ സ്‌ഫോടനത്തിലൂടെ പൊളിക്കും

READ IN ENGLISH:Maradu Flats to be razed on January 11 and 12, to be demolished by controlled explosion സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരദേശസംരക്ഷണം നിയമം ലംഘിച്ച് നിര്‍മിച്ചതായി കണ്ടെത്തിയ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തീയ്യതി തീരുമാനം. ജനുവരി 11, 12 തീയ്യതികളിലായി…


‘ഞങ്ങൾക്ക് സംഭാവനയായി 5 ഏക്കർ ഭൂമി ആവശ്യമില്ല; ഞങ്ങളെ സംരക്ഷിക്കരുത്’- ഒവൈസി

READ IN ENGLISH: ‘Victory of faith over facts’: Owaisi on Ayodhya verdict അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയെ മാനിക്കുന്നു എങ്കിലും തൃപ്തനല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ‘സുപ്രീം കോടതി തീർച്ചയായും പരമോന്നത നീതിപീഠമാണ് മാണ്, പക്ഷേ അപ്രമാദിത്വമുള്ളതല്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ട്,…


സ്ത്രീകളെ മുസ്‌ലിം പള്ളികളിൽ പ്രവേശിപ്പിക്കല്‍: സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി

രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിനും ന്യൂനപക്ഷകാര്യമന്ത്രാലയത്തിനും നോട്ടീസ് നല്‍കിയത്. സ്ത്രീകള്‍ക്ക് പള്ളികളില്‍ വിലക്ക് നിലനില്‍ക്കുന്നത്…


മരട് ഫ്‌ളാറ്റ് കേസ്: എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണം; തുക നിര്‍മ്മാതാക്കള്‍ കെട്ടിവയ്ക്കണം: സുപ്രീം കോടതി

മരട് ഫ്‌ളാറ്റ് കേസില്‍ എല്ലാഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. അതേ സമയം ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ ഒരു വരി മാറ്റില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര ആവര്‍ത്തിച്ചു. ഉത്തരവ് ഉത്തരവ് തന്നെയാണ്, അതില്‍ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക…


കര്‍ണാടക: അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി വിമതര്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയില്‍ തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹരജിയുമായി സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത…


മരട് ഫ്ളാറ്റ് പൊളിക്കല്‍: രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളി

മരട് ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹര്‍ജിയും സുപ്രീംകോടതി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. മുന്‍ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നില്ലെങ്കില്‍ കോടതി അലക്ഷ്യ…


സുപ്രീം കോടതി വിധി മലയാളത്തിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

സുപ്രീം കോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍ നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും കത്തയച്ചു. നിലവില്‍ ഏഴു പ്രാദേശിക ഭാഷകളിലാണ് സുപ്രീം കോടതി വിധി പ്രസിദ്ധീകരിക്കാന്‍…