Thiruvananthapuram

എന്തൊരു രാജഭക്തി!; കേന്ദ്രവും സംസ്ഥാനവും തമ്മിൽ വ്യത്യാസം വാക്കുകളിൽ മാത്രം: കെ.എസ് ശബരീനാഥൻ എംഎൽഎ

അമിത്ഷായുടെ പോലീസ് ഡൽഹി ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കാൻ ആവശ്യപ്പെടുമ്പോൾ പിണറായി പോലീസും അതുതന്നെ ചെയ്യുന്നതിൽ അതിശയമില്ലെന്ന് കെ എസ് ശബരീനാഥൻ എംഎൽഎ.പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് നടക്കുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പൊലീസിന്‍റെ ഭാഗത്ത് നിന്ന് അടിച്ചമർത്തുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഇതിന്‍റെ…


തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ ‘ശാഹീന്‍ബാഗ്’ പൊളിച്ച് നീക്കണമെന്ന് പൊലീസ്

ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് എക്യദാര്‍ഢ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ‘ശാഹീന്‍ബാഗ്’ സമരപ്പന്തല്‍ രണ്ട് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ്. സുരക്ഷ കാരണങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെയാണ് സമരസമിതി ഭാരവാഹികള്‍ക്ക് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്. ഭാരവാഹികളെ ഞായറാഴ്ച രാവിലെ പത്തോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അതീവ സുരക്ഷ മേഖലയായ സെക്രട്ടറിയേറ്റിന് മുന്‍വശം…


തിരുവനന്തപുരത്ത് പൂജയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

പൂജയ്ക്കായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. മണക്കാട് സുഭാഷ് നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണനെയാണ്(മണിയപ്പന്‍ പിള്ള) ഫോര്‍ട്ട് പോലീസ് അറസ്‌ററ് ചെയ്തത്. പൂജയ്ക്കായി എത്തിയ 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ക്ഷേത്ര പൂജാരി മണിയപ്പൻ പിള്ള യ്ക്ക്…


ടിക്കാറാം മീണയുടെ 75,000 രൂപ പോക്കറ്റടിച്ചു; വലിയതുറ പോലീസ് കേസെടുത്തു

കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ പോക്കറ്റടിച്ചതായി പരാതി. തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പോലീസില്‍ പരാതി നല്‍കി. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം. പണം സൂക്ഷിച്ചിരുന്നത് ലഗേജ് ബാഗിലാണെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍…


തിരുവനന്തപുരത്ത് നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയായ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ആരുമില്ലാത്ത സമയത്ത് കുട്ടിയെ ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ വലിയമല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വലിയമല പോലീസ് വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നുവെങ്കിലും ശനിയാഴ്ച…


സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആർക്കാണ്?

റോയി മാത്യു ഈ പോലീസ് ആരൂടേതാണ്? ഈ സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആർക്കാണ്? വല്ല പിടിപാടുമുള്ളവർ ഒന്ന് പറഞ്ഞ് മനസിലാക്കിത്തന്നാൽ കൊള്ളാം. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പത്ര സമ്മേളന ത്തിൽ വെച്ച് മാധ്യമ പ്രവർത്തകനായ കടവിൽ റഷീദിനെ ടിപി സെൻകുമാർ അപമാനിക്കുകയും കൂടെയുള്ളവർ കയ്യേറ്റം ചെയ്യുകയും ചെയ്ത…


ടി പി. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; പ്രതിഷേധം ശക്തമാകുന്നു

ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍, കേസെടുക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്ന് ഡി ജി പി. ലോക്‌നാഥ് ബെഹ്‌റ. കമ്മീഷണറാണ് കേസിന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഡി ജി പി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരായ കടവില്‍ റഷീദ്,…


പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. അച്ഛനും മകനുമുള്‍പ്പടെ മൂന്ന് പേരാണ് സംഭവത്തില്‍ പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ് അശോകന്‍(45). അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34) എന്നിവരെയാണ് വെള്ളറട പൊലീസ് പോക്‌സോ നിയമപ്രകാരം…


ശബരിമല സ്ത്രീപ്രവേശനം: സർക്കാർ ഇരട്ടത്താപ്പിനെതിരെ തലസ്ഥാനത്ത് യുക്തിവാദികളുടെ മാർച്ച്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ പിന്നോട്ട് പോകരുതെന്നാവശ്യപെട്ട് തിരുവനന്തപുരത്ത് യുക്തിവാദികളുടെ മാർച്ച്. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു പ്രകടനം. തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണയും നടത്തി. കേരളാ യുക്തിവാദിസംഘം തിരുവനന്തപുരം ജില്ലാകമ്മറ്റിയാണ് ശബരിമല വിഷയത്തിലെ രാഷ്ട്രീയപാർട്ടികളുടെ ഒളിച്ചുകളിക്കെതിരെ സമരം നടത്തിയത്.കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളെല്ലാം ശബരിമല…


തിരുവനന്തപുരം സ്വദേശി നിമിഷ ഉൾപ്പെടെയുള്ള ഐഎസ് യുവതികൾ കാബൂൾ ജയിലിൽ

ഐസിസിൽ ചേർന്ന മലയാളി വനിതകൾ കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുകയാണെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനില്‍ കീഴടങ്ങിയ ഐസിസ് ഭീകരരിലും കുടുംബാംഗങ്ങളിലും പെട്ട 10 ഇന്ത്യക്കാരിലെ മലയാളി വനിതകളാണ് തടവിൽ കഴിയുന്നതായി റിപ്പോർട്ടുള്ളത്. കണ്ണൂര്‍ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ, മറിയം റഹൈല എന്നിവരാണ് കാബൂളിലെ ജയിലിലുള്ളതായി കേന്ദ്രം…