Wayanad

വയനാട്ടിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യർത്ഥിനി മരിച്ചു

കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. അമ്പലവയൽ നരിക്കുണ്ട് കണക്കയിൽ മുസ്തഫയുടെ മകൾ തസ്‌നിയാണ് (19) മരിച്ചത്. ബത്തേരി ടൗണിലെ പാരലൽ കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ചാടിയത്. കഴിഞ്ഞ 6 ആം തീയതി ഉച്ചയോടയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്കു…


അടിമാലിയിൽ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

ഒരുമാസംമുമ്പ് അടിമാലിയില്‍ ദേശീയപാതയോരത്ത് കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രോഗിയായ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞമാസം 17-ന് അടിമാലി ടൗണില്‍ പോലീസ് സ്‌റ്റേഷന് ഏതാനും മീറ്ററുകള്‍ അകലെയാണ് വയനാട് കാംപെട്ടി വെണ്‍മണി വലിയവേലിക്കകത്ത് മാത്യു എന്നയാളുടെ പേരിലുള്ള കാറില്‍ ലൈലാമണി എന്ന 55 വയസുകാരിയെ കണ്ടെത്തിയത്. തലേന്നു മുതല്‍…


സിനിമാ-സീരിയൽ ഓഫറുകൾ നൽകി,16 കാരിയെ നൂറോളംപേർ പീഡിപ്പിച്ചു​

കോഴിക്കോട് കക്കാടംപൊയിലിലെ റിസോർട്ടിൽ ഉൾപ്പെടെ പതിനാറുകാരിയെ നിരവധി പേർക്ക് കാഴ്ചവച്ച കേസിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തു. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഇവരുടെകൂടി അറസ്റ്റ് രേഖപ്പെടുത്തിയാലേ അന്വേഷണം തുടരാനാകൂവെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിന്റെ…


വയനാട്ടിൽ പ്ലസ് ടു വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്‌‌ലെറ്റിൽ മരിച്ച നിലയിൽ

പ്ലസ്‌ടു വിദ്യാർത്ഥിനിയെ സ്‌കൂളിലെ ടോയ്‌‌ലെറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുട്ടിൽ ഡബ്ളിയു.എം.ഒ (വയനാട് മുസ്ലിം ഓർഫനേജ് ട്രസ്റ്റിൻറെ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയും കമ്പളക്കാട് മുളപറമ്പത്ത് അറക്ക ഹംസ – റംല ദമ്പതികളുടെ മകളുമായ ഫാത്തിമ നസീല (17) യാണ് മരിച്ചത്….


ജനുവരി 30ന് വയനാട്ടിൽ രാഹുൽ ഗാന്ധി നയിക്കുന്ന ലോങ് മാർച്ച്

പൗരത്വനിയമ ഭേദഗതിക്കെതിരെ ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധി നയിക്കുന്ന ലോങ് മാർച്ച് നടക്കും. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് എം പിമാരുള്ള 15 മണ്ഡലങ്ങളില്‍ പതിമൂന്നിടത്തും ഇതിനകം മാര്‍ച്ച്…


മാവോയിസ്റ്റുകൾക്ക് പുതിയ കീഴടങ്ങൽ പാക്കേജ്; ജോലി നൽകുന്നതുൾപ്പെടെ പരിഗണനയിൽ

സംസ്ഥാനത്ത് മാവോയിസ്റ്റ് പ്രവർത്തനം ശക്തമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിന് വയനാട്ടിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ,ഡി.ജി.പി തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ മാവോയിസ്റ്റുകൾക്ക് പുതിയ കീഴടങ്ങൽ പാക്കേജ് തയ്യാറാക്കും. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് തൊഴിൽ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.എന്നാൽ സംസ്ഥാനത്ത്…


വയനാട്ടില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ലൈംഗികചൂഷണത്തിന് ഇരയായായതായി പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടാന്‍ സാമൂഹിക നീതി വകുപ്പ് നിര്‍ദേശം നല്‍കി. തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്….


കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യതയെത്തുടര്‍ന്ന് വയനാട് മരക്കടവില്‍ കര്‍ഷകന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.ചുളുഗോഡ് എങ്കിട്ടന്‍ (55) ആണു മരിച്ചത്. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും് ബന്ധുക്കള്‍ പറഞ്ഞു. വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നായിരുന്നു കൃഷി. മഴ ലഭിക്കാത്തതുമൂലം വിളകള്‍ നശിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇന്നു പുലര്‍ച്ചെ…


വയനാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍

വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് സംഭവം. പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കോളനിയിലെ യുവതി പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സംശയിക്കപ്പെടുന്നത്. കൂണ്‍ അന്വേഷിച്ച്…